മുംബൈ ഇന്ത്യന്‍സ് ഹാര്‍ദികിനെ സ്വന്തമാക്കിയത് 15 കോടിക്കല്ല, റെക്കോഡ് തുകയ്ക്ക്!

ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്ന റെക്കോര്‍ഡ് തുകയുടെ വിവരങ്ങള്‍ പുറത്ത്.

author-image
Web Desk
New Update
മുംബൈ ഇന്ത്യന്‍സ് ഹാര്‍ദികിനെ സ്വന്തമാക്കിയത് 15 കോടിക്കല്ല, റെക്കോഡ് തുകയ്ക്ക്!

 

മുംബൈ: ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്ന റെക്കോര്‍ഡ് തുകയുടെ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയുണ്ടായിരുന്നു.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ വിറ്റതിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് ഉടമകളായ സിവിസി ക്യാപിറ്റല്‍സിന് 15 കോടി രൂപ മാത്രമല്ല ലഭിച്ചത്. ട്രാന്‍സ്ഫര്‍ ഇനത്തില്‍ ഗുജറാത്തിന് ഏകദേശം നൂറു കോടിയോളം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2021 ല്‍ ഹാര്‍ദിക് പാണ്ഡ്യയെ 15 കോടി ചെലവാക്കിയാണ് ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയത്. രണ്ടു സീസണുകളില്‍ ഗുജറാത്തിനെ നയിച്ച പാണ്ഡ്യ 2022 ല്‍ ടീമിനെ കിരീടമണിയിച്ചിരുന്നു.

മുംബൈയിലേക്കുള്ള തിരിച്ചുവരവില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നീക്കിയാണ് മുംബൈ ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി സമ്മാനിച്ചത്. ക്യാപ്റ്റന്‍ സ്ഥാനം വേണമെന്ന് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നെന്ന വിവരവും പിന്നീടു പുറത്തുവന്നിരുന്നു.

cricket Latest News ipl Hardik Pandya mumbai indians news update