കോടികള്‍ എറിഞ്ഞ് സ്വന്തമാക്കി; ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയില്‍; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്ടമായേക്കും. ലോകകപ്പ് മത്സരത്തിനിടെ താരത്തിന്റെ കാലിനു പരിക്കേറ്റതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

author-image
Web Desk
New Update
കോടികള്‍ എറിഞ്ഞ് സ്വന്തമാക്കി; ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയില്‍; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി

 

മുംബൈ: ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്ടമായേക്കും. ലോകകപ്പ് മത്സരത്തിനിടെ താരത്തിന്റെ കാലിനു പരിക്കേറ്റതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കോടികള്‍ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദികിനെ സ്വന്തമാക്കിയത്. കാലിനു പരിക്കുള്ള ഹാര്‍ദികിന് അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൂനെയില്‍ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം ഹാര്‍ദികിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഹാര്‍ദിക് കളിച്ചിട്ടില്ല.

2024 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹാര്‍ദികിനെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ വരെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദികിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നത്.

ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാര്‍ദികിനെ വന്‍ തുക മുടക്കിയാണ് ലേലത്തിന് തൊട്ടുമുമ്പ് മുംബൈ ഇന്ത്യന്‍സില്‍ എത്തിച്ചത്. പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ തന്നെയാവും ക്യാപ്റ്റന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

cricket Hardik Pandya mumbai indians 2024 season ipl