വിജയ് ഹസാരെ ട്രോഫിയിൽ ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയച്ചു

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രണ്ടാം വിജയം തേടി കേരളം ഇറങ്ങുന്നു. ആലൂരില്‍ കരുത്തരായ മുംബൈയാണ് കേരളത്തിന്‍റെ എതിരാളികള്‍. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ കേരളത്തെ ബാറ്റിംഗിന് അയച്ചു.

author-image
Hiba
New Update
വിജയ് ഹസാരെ ട്രോഫിയിൽ ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയച്ചു

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രണ്ടാം വിജയം തേടി കേരളം ഇറങ്ങുന്നു. ആലൂരില്‍ കരുത്തരായ മുംബൈയാണ് കേരളത്തിന്‍റെ എതിരാളികള്‍. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ കേരളത്തെ ബാറ്റിംഗിന് അയച്ചു.

സഞ്ജു സാംസണാണ് കേരള ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ തോല്‍പ്പിച്ചിരുന്നു. ആലൂരില്‍ 3 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്.

പ്ലേയിംഗ് ഇലവനുകള്‍

കേരളം: വിഷ്‌ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, അബ്‌ദുള്‍ ബാസിത്, ശ്രേയാസ് ഗോപാല്‍, ബേസില്‍ തമ്പി, എന്‍ ബേസില്‍, അഖിന്‍ സത്താര്‍, അഖില്‍ സ്‌കറിയ.

മുംബൈ: ആന്‍ക്രിഷ് രഖുവന്‍ഷി, ജയ് ഗോകുല്‍ ബിസ്‌ത, പ്രസാദ് പവാര്‍ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഷാംസ് മലാനി, മോഹിത് അവാസ്‌തി, തനുഷ് കോട്യന്‍, തുഷാര്‍ ദേശ്‌പാണ്ഡെ, സാവെദ് പാര്‍കര്‍, റോയ്‌സ്റ്റണ്‍ ഡിയാസ്.

 
mumbai vs keralam Vijay Hazare Trophy