/kalakaumudi/media/post_banners/a97828a835f58f876e4b810309ec0ccb1df7d54539a4b695d2cfe763c3b7d898.jpg)
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം മുരളി വിജയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.61 ടെസ്റ്റുകളാണ് താരം കളിച്ചത് ഒപ്പം നേടിയത് 3982 റണ്‍സും. 17 എകദിനത്തിലും ഒമ്പത് ടി20 മത്സരങ്ങളിലും വിജയ് ഉണ്ടായിരുന്നു.
2002 മുതല്‍ 2018 വരെയുള്ള തന്റെ ക്രിക്കറ്റ് കരിയറിനെ വൈകാരികമായി സൂചിപ്പിച്ചാണ് വിജയ് തന്റെ വിരമിക്കല്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന നിലയിലാണ് മുരളി വിജയിയെ് അറിഞ്ഞത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നും തനിക്ക് അവസരം തന്ന എല്ലാവരും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
4490 റണ്‍സും സ്വന്തമാക്കി.ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സ്, ഡല്‍ഹി ഡയര്‍ഡെവിള്‍സ്(ഡല്‍ഹി കാപ്പിറ്റല്‍സ്), കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് മുരളി വിജയ് കളിച്ചിരുന്നത്.
106 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 121.87 സ്ട്രൈക്ക് റൈറ്റില്‍ 2619 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറികളും 13 അര്‍ദ്ധ സെഞ്ച്വറികളും ഐപിഎല്ലില്‍ കുറിച്ചു. ടെസ്റ്റ് ടീമിന്റെ പ്രധാന ഘടകമായിരുന്നു താരം.