ലെബ്രോണ്‍ ജെയിംസിന് ട്രിപ്പിള്‍ ഡബിള്‍: ന്യൂയോര്‍ക്ക് നിക്‌സിനെതിരെ ലേക്കേഴ്‌സ് താരം

By Shyma Mohan.02 02 2023

imran-azhar

 


ന്യൂയോര്‍ക്ക്: ഇതിഹാസ താരം ലെബ്രോണ്‍ ജെയിംസ് 28 പോയിന്റ് ട്രിപ്പിള്‍-ഡബിള്‍ നേടിയ മത്സരത്തില്‍ ന്യൂയോര്‍ക്ക് നിക്‌സിനെതിരെ ലോസാഞ്ചല്‍സ് ലേക്കേഴ്‌സ് 129-123 ഓവര്‍ടൈം വിജയം നേടി.

 

തന്റെ 20ാം സീസണിലെ മറ്റൊരു മികച്ച പ്രകടനത്തിനുശേഷം എന്‍ബിഎയുടെ എക്കാലത്തെയും മുന്‍നിര പോയിന്റ് സ്‌കോററായി കരീം അബ്ദുള്‍-ജബ്ബാറിനെ മറികടക്കാന്‍ ഇതിഹാസ ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസിന് ഇപ്പോള്‍ 89 പോയിന്റ് മാത്രം അകലെയാണ്. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ തന്റെ കരിയറിലെ മൂന്നാമത്തെ ട്രിപ്പിള്‍ ഡബിള്‍ നേടിയതോടെ 38കാരന്‍ രണ്ട് നാഴികക്കല്ലുകള്‍ കൂടി പിന്നിട്ടു.

 

ജെയിംസ് 28 പോയിന്റുകളും 10 റീബൗണ്ടുകളും 11 അസിസ്റ്റുകളും നേടി, മാര്‍ക്ക് ജാക്‌സണെയും സ്റ്റീവ് നാഷിനെയും പിന്നിലാക്കി. അസിസ്റ്റുകളുടെ എക്കാലത്തെയും റാങ്കിംഗില്‍ നാലാമതാക്കി. 2022-23 കാമ്പെയ്‌നിലെ ജെയിംസിന്റെ ആദ്യ ട്രിപ്പിള്‍-ഡബിള്‍, 20ാം സീസണില്‍ ട്രിപ്പിള്‍-ഡബിള്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ഏക താരമാക്കി മാറ്റി.

OTHER SECTIONS