/kalakaumudi/media/post_banners/ddfed92649ea91aa055ac5071ac856acf2c8c09db3e01a460055a1f5a32dc459.jpg)
ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെ 99 റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കി ന്യൂസിലാന്‍ഡ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും സ്വന്തമാക്കി.
ബാറ്റിംഗില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ക്യാപ്റ്റന്‍ ടോം ലാഥവും ബൗളിംഗില്‍ മിച്ചല്‍ സാന്റ്നറും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന് വിജയം സമ്മാനിച്ചത്.
കോളിന്‍ അക്കെര്‍മാന്‍ മാത്രമാണ് നെതര്‍ലാന്‍ഡ്‌സിനായി പൊരുതിയത്. 73 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സാണ് കോളിന്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്ട് 29 റണ്‍സെടുത്ത് പുറത്തായി.
ഡച്ച് ടീമിനെ തകര്‍ത്തത് കിവീസിന്റെ ഇടംകൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നറാണ്. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ സാന്റ്നര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്‍ റി മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തിരുന്നു. വില്‍ യങ്, രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ ടോം ലാഥം എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് കിവീസിനെ മികച്ച സ്‌കോര്‍ നല്‍കിയത്.