നദാലിന്റെ ഗംഭീര തിരിച്ചുവരവ്

ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഓസ്ട്രിയയുടെ ഡൊമെനിക് തീമിനെ തോല്‍പ്പിച്ച് (75, 61)സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാലിന്റെ ഗംഭീര തിരിച്ചുവരവ്.

author-image
webdesk
New Update
നദാലിന്റെ ഗംഭീര തിരിച്ചുവരവ്

ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഓസ്ട്രിയയുടെ ഡൊമെനിക് തീമിനെ തോല്‍പ്പിച്ച് (75, 61)സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാലിന്റെ ഗംഭീര തിരിച്ചുവരവ്. കഴിഞ്ഞ ജനുവരിയില്‍ കളത്തില്‍ നിന്നും വിട്ട് നിന്ന നടാലിന്റെ പ്രകടനത്തില്‍ ബ്രേക്കിന്റെ യാതൊരു അപാകതകളും കാണാനായില്ല.

37 കാരനായ നദാല്‍ ആദ്യ സെറ്റില്‍ സെര്‍വുകളില്‍ മൂന്ന് പോയിന്റുകള്‍ മാത്രമാണ് നഷ്ടപ്പെടുത്തിയത്. അവസാന ഒമ്പത് കളികളില്‍ എട്ടെണ്ണം ജയിച്ച നദാല്‍ 89 മിനിറ്റില്‍ വിജയം സ്വന്തമാക്കി. പരിക്കുകാരണം 12 മാസമാണ് നദാല്‍ കളിയില്‍ നിന്നും വിട്ട് നിന്നത്.

കഴിഞ്ഞ 12 മാസം തന്റെ പ്രൊഫഷണല്‍ കരിയറിലെ ഏറ്റവും കഠിനമായ കാലഘട്ടം ആയിരുന്നെന്ന് നദാല്‍ പറഞ്ഞു. ''ഇന്ന് സത്യസന്ധമായും എനിക്ക് വൈകാരികവും പ്രധാനപ്പെട്ടതുമായ ദിവസമാണ്,'' മത്സരത്തിന് ശേഷം അഭിമുഖത്തില്‍ നദാല്‍ പറഞ്ഞു.

വലത് കൈത്തണ്ടയിലെ പരിക്ക് വകവെയ്ക്കാതെ നൊവാക് ജോക്കോവിച്ച് യുണൈറ്റഡ് കപ്പില്‍ സെര്‍ബിയയെ ടുസ്ഡേയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചിരുന്നു.

sports news Latest News newsupdate Rafael Nadal tennis