/kalakaumudi/media/post_banners/ef33a4791b291d370fd07cc5424535d4af7d6ac36678820851a8efd3df4e5b19.jpg)
ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പാകിസ്താനെതിരേ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. ന്യൂസിലൻഡും, ഓസ്‌ട്രേലിയയുമായുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപെട്ടിരുന്നു, എന്നാൽ നെതര്‍ലന്‍ഡ്സിനെതിരേ ജയിച്ചുതുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബാബര്‍ അസമും സംഘവും.
ബാബറിനുപുറമേ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ് വാന്‍, ഇഫ്തിക്കര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, സൗദ് ഷക്കീല്‍ എന്നിവരാണ് ബാറ്റിങ് കരുത്ത്. ബൗളിങ്ങില്‍ നസീം ഷായുടെ അഭാവമുണ്ടെങ്കിലും ഷഹീന്‍ അഫ്രീദിയും ഹാരീസ് റൗഫും ഷദാബ് ഖാനും അടങ്ങുന്ന നിര കരുത്തുറ്റതാണ്.
ഹാര്‍ഡ് ഹിറ്ററായ നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്സിലാണ് ഡച്ച് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്. ലോഗന്‍ വാന്‍ ബീക്, പോള്‍ വാന്‍ മീകെരന്‍, ബാസ് ഡി ലീഡെ എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ടീമിന് പൊരുതാം. പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്.
യോഗ്യതാറൗണ്ട് കളിച്ചാണ് ഡച്ച് ടീം ലോകകപ്പിനെത്തിയിരിക്കുന്നത്. നെതെർലൻസിന് സന്നാഹ മത്സരങ്ങൾ ഒന്നും കളിക്കാൻ സാധിച്ചട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് നല്ല രീതിയിൽ മാച്ച് പ്രാക്ടിസിന്റെ കുറവുണ്ട്.