പുതിയ യൂണിവേഴ്‌സ് ബോസ്: ഡിവില്ലിയേഴ്‌സും ഗെയ്‌ലും നിഴല്‍ മാത്രമെന്നും മുന്‍ പാക് താരം

സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി പാക് മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

author-image
Shyma Mohan
New Update
പുതിയ യൂണിവേഴ്‌സ് ബോസ്: ഡിവില്ലിയേഴ്‌സും ഗെയ്‌ലും നിഴല്‍ മാത്രമെന്നും മുന്‍ പാക് താരം

മുംബൈ: ഇന്ത്യയുടെ പുത്തന്‍ താരോദയം സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി പാക് മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ക്രിക്കറ്റിലെ പുതിയ യൂണിവേഴ്‌സ് ബോസ് എന്നാണ് സൂര്യകുമാര്‍ യാദവിനെ കനേരിയ വിശേഷിപ്പിച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവാണ് പുതിയ യൂണിവേഴ്‌സ് ബോസ്. 51 പന്തില്‍ 112 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് ആര്‍ക്കും ആവര്‍ത്തിക്കാനാവില്ല. നിങ്ങള്‍ക്ക് എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരെക്കുറിച്ച് സംസാരിക്കാം. എന്നാല്‍ ഇവര്‍ ഇരുവരും സൂര്യയുടെ മുന്നില്‍ ഒന്നുമല്ലെന്ന് തോന്നും. സൂര്യകൂര്‍ ഇതിനകം അവരെ മറികടക്കുകയും ട്വിന്റി20 ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തതായും കനേരിയ പറയുന്നു. ക്രീസില്‍ എത്തുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോഭാവം ആരെയും ആകര്‍ഷിക്കുന്നതാണ്. പരിശീലനത്തില്‍ കഠിനാധ്വാനം ചെയ്ത് അത് ഗ്രൗണ്ടിലും ആവര്‍ത്തിക്കുന്നു. കളി കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണെന്നുമാണ് കനേരിയ അഭിപ്രായപ്പെട്ടത്.

1-1ന് പരമ്പരയില്‍ ശ്രീലങ്കക്കൊപ്പം നിന്ന ഇന്ത്യക്ക് നിര്‍ണ്ണായക മൂന്നാം ട്വിന്റി20യില്‍ സൂര്യകുമാര്‍ യാദവിന്റെ ഉജ്വല സെഞ്ചുറി മികവിലാണ് പരമ്പര സ്വന്തമായത്. 45 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍ 51 പന്തില്‍ 112 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലങ്കന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കുന്ന വിധത്തിലായിരുന്നു ജ്വലിച്ചുയര്‍ന്നത്.

Suryakumar Yadav