ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി; ഡേവോണ്‍ കോണ്‍വേ പുറത്ത്

ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി. ഇത് വരെയുള്ള ടൂര്‍ണമെന്റില്‍ തിളങ്ങിയ ഡേവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ടെങ്കിലും ഡേവോണിന് റണ്ണൊന്നും നേടാനായില്ല. കോണ്‍വേയെ സിറാജ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ് കിവീസ്. ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവര്‍ തന്നെ മെയ്ഡനാണ്.

author-image
Hiba
New Update
ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി; ഡേവോണ്‍ കോണ്‍വേ പുറത്ത്

ധരംശാല: ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി. ഇത് വരെയുള്ള ടൂര്‍ണമെന്റില്‍ തിളങ്ങിയ ഡേവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ടെങ്കിലും ഡേവോണിന് റണ്ണൊന്നും നേടാനായില്ല. കോണ്‍വേയെ സിറാജ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ് കിവീസ്. ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവര്‍ തന്നെ മെയ്ഡനാണ്.

പരിക്കേറ്റതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും ടീമിലില്ല. സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും ടീമിലിടം കണ്ടെത്തി. ന്യൂസിലന്‍ഡ് ടീമില്‍ മാറ്റമില്ല. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ടീമുകളെ കീഴടക്കിയാണ് കിവീസെത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ടീം ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍

 
 
icc world cup india vs newzealand