
ധരംശാല: ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനയച്ച ന്യൂസീലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം. നാലാം ഓവറില്‍ ഡെവോണ്‍ കോണ്‍വെയെ (0) പുറത്താക്കി മുഹമ്മദ് സിറാജാണ് ആദ്യം വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ വില്‍ യങ്ങിനെ (17) മുഹമ്മദ് ഷമിയും മടക്കി.
ഈ ലോകകപ്പില്‍ ആദ്യമായി ടീമില്‍
ഇടംനേടിയ ഷമി ആദ്യ പന്തില്‍ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു. 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 41 റണ്‍സെന്ന നിലയിലാണ് കിവീസ്.