/kalakaumudi/media/post_banners/3d8485a92f2198bbce25fa2f164584ba76a702fe39baa0809432676d6eab7e03.jpg)
ഓസീസിനെതിരെ ടോസ്‌നേടിയ ന്യൂസിലാൻഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് വമ്പന്‍മാരുടെ അങ്കം.അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍.
പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ് ന്യൂസിലാൻഡ് ഓസീസ് നാലാമതുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും കിവികള്‍ക്കു എട്ടും ഓസീസിനു ആറും പോയിന്റാണുള്ളത്.
ഐസിസി ഏകദിന ലോകകപ്പ് ടൂർണമെന്റുകളിൽ 11 മത്സരങ്ങളിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും മുഖാമുഖം വന്നിട്ടുണ്ട്. ഈ 11 കളികളിൽ 8 എണ്ണത്തിൽ ഓസ്‌ട്രേലിയ വിജയിച്ചപ്പോൾ 3 തവണ ന്യൂസിലൻഡ് ജയിച്ചത്.
ഓസ്‌ട്രേലിയൻ സ്‌ക്വാഡ്: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ് , മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്
ന്യൂസിലാൻഡ് സ്‌ക്വാഡ്: വിൽ യംഗ്, ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചൽ സാന്റ്‌നർ, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി