ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു; കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തി

ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യരണ്ടുമത്സരങ്ങളിലും വിജയിച്ച ആത്മവിശ്വാസവുമായാണ് ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്. പരിക്കുകാരണം ആദ്യരണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ തിരിച്ചെത്തി.

author-image
Hiba
New Update
ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു; കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തി

ചെന്നൈ: ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യരണ്ടുമത്സരങ്ങളിലും വിജയിച്ച ആത്മവിശ്വാസവുമായാണ് ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്. പരിക്കുകാരണം ആദ്യരണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ തിരിച്ചെത്തി.

ഐ.പി.എലിനിടെ പരിക്കേറ്റ കെയ്ന്‍ വില്യംസണ്‍ ഏഴുമാസത്തോളംനീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നത് ടീമിന് ആവേശംപകരും. ക്യാപ്റ്റന്റെ അഭാവത്തിലും ആദ്യരണ്ടു മത്സരങ്ങള്‍ ആധികാരികമായി ജയിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്.

ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒമ്പതുവിക്കറ്റിന് കീഴടക്കിയെങ്കില്‍ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 99 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യമത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച ബംഗ്ലാദേശാകട്ടെ, രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 137 റണ്‍സിന് തോറ്റു. ബംഗ്ലാദേശ് നിരയില്‍ മഹ്ദുള്ള ടീമിലിടം നേടി.

new zealand kane williamson icc world cup