പാകിസ്ഥാൻ ടീമിന് ഇനി പുതിയ ബോളിങ് പരിശീലകർ

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുല്ലിനെയും സയീദ് അജ്മലിനെയും ദേശീയ ടീമിന്റെ ബോളിങ് പരിശീലകരായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു.

author-image
Hiba
New Update
പാകിസ്ഥാൻ ടീമിന് ഇനി പുതിയ ബോളിങ് പരിശീലകർ

കറാച്ചി: മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുല്ലിനെയും സയീദ് അജ്മലിനെയും ദേശീയ ടീമിന്റെ ബോളിങ് പരിശീലകരായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു.

ടീമിലെ പേസ് ബോളർമാരുടെ ചുമത ഗുല്ലിനും, സ്പിന്നർമാരുടെ ചുമത അജ്മലിനും ലഭിക്കും. ഓസ്ട്രേലിയയ്ക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി ഇരുവരും ചുമതലയേൽക്കും.

2020ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഗുൽ, പാക്കിസ്ഥാനു വേണ്ടി 237 മത്സരങ്ങളിൽ നിന്നായി 427 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 212 രാജ്യാന്തര മത്സരങ്ങൾ കളിച്ച അജ്മൽ 447 വിക്കറ്റുകൾ നേടി. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ വിവിധ ടീമുകളുടെ ബോളിങ് പരിശീലകനായിരുന്നു.

 
pakistan cricket board bowling coaches