കോഹലിയിൽ നിന്നും പുതുതലമുറയിലെ കളിക്കാർക്ക് ഒരുപാട് പഠിക്കാനുണ്ട് -ഗൗതം ഗംഭിർ

കെ. ൽ. രാഹുൽ വിരാട് കൊഹ്‌ലി സഖ്യം ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആദ്യ 2 ഓവറുകളിൽ ഓപ്പണർ മാരടക്കം 3വിക്കറ്റ് നഷ്ടത്തിൽ തോൽവിയിലേക് വഴി മാറി കൊണ്ടിരുന്ന ടീം ഇന്ത്യയെ വിജയത്തിലേക് നയിച്ചത് കൊഹ്‌ലി രാഹുൽ കൂട്ടുകെട്ടാണ്.

author-image
Hiba
New Update
കോഹലിയിൽ നിന്നും പുതുതലമുറയിലെ കളിക്കാർക്ക് ഒരുപാട് പഠിക്കാനുണ്ട് -ഗൗതം ഗംഭിർ

ചെന്നൈ : കെ. ൽ. രാഹുൽ വിരാട് കൊഹ്‌ലി സഖ്യം ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആദ്യ 2 ഓവറുകളിൽ ഓപ്പണർ മാരടക്കം 3വിക്കറ്റ് നഷ്ടത്തിൽ തോൽവിയിലേക് വഴി മാറി കൊണ്ടിരുന്ന ടീം ഇന്ത്യയെ വിജയത്തിലേക് നയിച്ചത് കൊഹ്‌ലി രാഹുൽ കൂട്ടുകെട്ടാണ്.

ഇരുവരും ചേർന്ന് 165 റൺസ് ആണ് ഇന്ത്യക്കായി നേടിയത്. ഇഷാൻ കിഷൻ, രോഹിത് ശർമ,ശ്രേയസ് അയ്യർ എന്നിവർ പൂജ്യം റൺസിനു പുറത്തായപ്പോൾ മൂന്നാമനായി ഇറങ്ങിയ കൊഹ്‌ലി കൂടുതൽ ബൗണ്ടറികൾക് പകരം റൺസ് സ്കോറിങ്ങിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഏറ്റവും നിർണായക നിമിഷത്തിൽ രക്ഷകനായി അവതരിച്ച കൊഹ്‌ലിയെ വാനോളം പുകഴ്ത്തി സംസാരിച്ചുകൊണ്ട് ഗൗതം ഗംഭിർ പറഞ്ഞത് കോഹലിയിൽ നിന്നും പുതുതലമുറയിലെ കളിക്കാർക്ക് ഒരുപാട് പഠിക്കാനുണ്ടെന്നാണ്.

ഇന്ന് ഏകദിനവും ടി 20 ഫോർമാറ്റിൽ ഉള്ളത് പോലെ കൂടുതൽ ബൗണ്ടറികളും കൂറ്റൻ ഷോർട്ടുകളും ഉപയോഗിച്ച് ജയിക്കാനാണ് യുവതാരങ്ങൾ ശ്രമിക്കുന്നത്.

അത് ഒരു പക്ഷെ മത്സരത്തിൽ ടീമിന്റെ പ്രതീക്ഷകളെ തോൽവിയുടെയും വിജയത്തിന്റെയും നടുവിൽ വച്ച കൊണ്ടുള്ള ഒരു ഞാണിന്മേൽ കളിയാണ്. അതിനാൽ തന്നെ കോഹലിയെ പോലെ താരങ്ങൾ സ്ട്രൈക്ക് റൊട്ടേറ്റിന് പ്രാധാന്യം നൽകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

Virat Kohli Gautam Gambhir