നെയ്മർ ഇനി ഒന്നാമൻ ;പോലെയേ പിന്നിലാക്കി,അത്യുജ്വല ജയവുമായി ബ്രസീൽ

By Hiba .09 09 2023

imran-azhar


റിയോ ഡി ജനീറോ∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ തകർത്തെറിഞ്ഞ് ബ്രസീലിനു വമ്പൻ വിജയം. ബൊളീവിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ തോൽപിച്ചത്. നെയ്മാറും റോഡ്രിഗോയും ഇരട്ട ഗോളുകളുമായി ടീമിനെ വിജയത്തിലേക്കു നയിച്ചു. തകർപ്പന്‍ പ്രകടനത്തോടെ ബ്രസീലിനായി കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് നെയ്മാറുടെ പേരിലായി.

 

 


ഇതിഹാസ താരം പെലെയെയാണ് നെയ്മാർ മറികടന്നത്. 79 ഗോളുകളാണ് നെയ്മാര്‍ ബ്രസീലിനായി ഇതുവരെ നേടിയിട്ടുള്ളത്. പെലെ കരിയറിൽ അടിച്ചുകൂട്ടിയത് 77 രാജ്യാന്തര ഗോളുകൾ. 62 ഗോളുകളുള്ള റൊണാൾഡോയാണു പട്ടികയിൽ മുന്നാമൻ. പരുക്കുമാറി തിരിച്ചെത്തിയ നെയ്മാർ 61–ാം മിനിറ്റിലും 93–ാം മിനിറ്റിലുമാണു വല കുലുക്കിയത്.

 

 

24,53 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകള്‍. 47–ാം മിനിറ്റില്‍ റാഫിഞ്ഞയും ലക്ഷ്യം കണ്ടു. ബൊളീവിയയുടെ ആശ്വാസ ഗോൾ വിക്ടർ അബ്രെഗോയുടെ വകയായിരുന്നു. ഈ മാസം 13 ന് പെറുവിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

OTHER SECTIONS