പരിക്ക് വില്ലനായി; നെയ്മര്‍ക്ക് കോപ്പ അമേരിക്ക നഷ്ടമാകും

പരുക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. ഒക്ടോബറില്‍ ഉറുഗ്വൊയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് താരത്തിന് ഇടതു കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്.

author-image
Priya
New Update
പരിക്ക് വില്ലനായി; നെയ്മര്‍ക്ക് കോപ്പ അമേരിക്ക നഷ്ടമാകും

റിയോ ഡി ജനീറോ: പരുക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. ഒക്ടോബറില്‍ ഉറുഗ്വൊയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് താരത്തിന് ഇടതു കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്.

നെയ്മാര്‍ക്ക് മാസങ്ങളോളം വിശ്രമം വേണമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. അടുത്തവര്‍ഷം ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ്.

അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

brazil neymar Copa America championship injury