നിങ്ങള്‍ ബാറ്റ് ചെയ്യുന്നതോ, ബൗള്‍ ചെയ്യുന്നതോ കാണാന്‍ ആരുമില്ല; അയാളെ കണ്ടാല്‍ മതി

ട്വിന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് മുന്‍ നായകന്‍ എംഎസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു.

author-image
Shyma Mohan
New Update
നിങ്ങള്‍ ബാറ്റ് ചെയ്യുന്നതോ, ബൗള്‍ ചെയ്യുന്നതോ കാണാന്‍ ആരുമില്ല; അയാളെ കണ്ടാല്‍ മതി

റാഞ്ചി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വിന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് മുന്‍ നായകന്‍ എംഎസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു.

മത്സരദിവസവും ഏറ്റവും ശ്രദ്ധാകേന്ദ്രമായത് മത്സരം കാണാനെത്തിയ ധോണിയും ഭാര്യ സാക്ഷിയുമാണ്. മത്സരത്തിനിടയ്ക്ക് ധോണിയെയും സാക്ഷിയെയും സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ ഓരോ തവണ കാണിക്കുമ്പോഴും സ്‌റ്റേഡിയത്തില്‍ വലിയ ആരവമാണ് ഉയര്‍ന്നത്. ധോണി ആരാധകരെ നോക്കി കൈവീശി കാണിക്കുകയും ചെയ്തിരുന്നു. മത്സരത്തലേന്നും ധോണി ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിച്ച ധോണിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മത്സരശേഷം ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റാഞ്ചിയില്‍ ധോണിയ്ക്കുള്ള ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയം. സത്യം പറഞ്ഞാല്‍ സ്റ്റേഡിയത്തില്‍ ഇരു ടീമിന്റെയും ബാറ്റിംഗോ, ബൗളിംഗോ കാണാനൊന്നും ആളില്ലായിരുന്നു. എല്ലാവര്‍ക്കും കാണേണ്ടത് മറ്റൊരാളെയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അത് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ കാണികളുടെ പിന്തുണയും സമ്മര്‍ദ്ദവും ഞങ്ങള്‍ക്ക് നല്ല പോലെ അറിയാമെന്നും നീഷാം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. ധോണിയെ ഉദ്ദേശിച്ചുള്ളതായിരുന്നു നീഷമിന്റെ വാക്കുകള്‍.

ms dhoni Jimmy Neesham