ഇനി യൂറോപ്പിലേക്ക് തിരികെ വരില്ല: മെസ്സി

By Hiba .06 11 2023

imran-azhar

 

മിയാമി: ഈ വേനല്‍ക്കാലത്ത് പി എസ് ജി വിട്ട് അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ ചേര്‍ന്ന ലയണല്‍ മെസ്സി ഇനി താന്‍ യൂറോപ്പിലേക്ക് തിരികെ വരുമെന്ന് കരുതുന്നില്ല എന്ന് പറഞ്ഞു. തനിക്ക് ചാമ്പ്യന്‍സ് ലീഗ് മിസ് ചെയ്യാറുണ്ട് എന്നും എന്നാല്‍ ഒരു കുറ്റബോധവും ഇല്ല എന്നും മെസ്സി പറഞ്ഞു.

 


യൂറോപ്പില്‍ നിന്നുള്ള എന്റെ നീക്കം നിര്‍ണായകമാണെന്ന് ഞാന്‍ കരുതുന്നു. ദൈവത്തിന് നന്ദി, എനിക്ക് അസാധാരണമായ ഒരു കരിയര്‍ നേടാനുള്ള അവസരം ലഭിച്ചു, യൂറോപ്പില്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടി, അവിടെ ഞാന്‍ വര്‍ഷങ്ങളോളം കളിച്ചു.

 

ഇപ്പോള്‍ ഞാന്‍ അമേരിക്കയിലേക്ക് വരാനുള്ള ചുവടുവെപ്പ് നടത്തി, യൂറോപ്പില്‍ കളിക്കാന്‍ ആയി ഞാന്‍ ഇനി തിരിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല.'' മെസ്സി പറഞ്ഞു.

 

തീര്‍ച്ചയായും, ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലും കളിക്കുന്നത് എനിക്ക് മിസ് ചെയ്യാറുണ്ട്. പക്ഷേ, ഞാന്‍ ആ സമയം ഒക്കെ പരമാവധി പ്രയോജനപ്പെടുത്തി, അതിനാല്‍ നിരാശയൊന്നുമില്ല,'' അര്‍ജന്റീനിയന്‍ ലോകകപ്പ് ജേതാവ് പറഞ്ഞു

 

 

OTHER SECTIONS