അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ട്വിന്റി20

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി20 മത്സരത്തിന് അപൂര്‍വ റെക്കോര്‍ഡ്.

author-image
Shyma Mohan
New Update
അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ട്വിന്റി20

ലക്‌നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി20 മത്സരത്തിന് അപൂര്‍വ റെക്കോര്‍ഡ്. ഐസിസിയുടെ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ കൂടുതല്‍ പന്തുകള്‍ കളിച്ചിട്ടും ഒറ്റ സിക്‌സ് പോലും പിറക്കാത്ത ആദ്യ മത്സരമെന്ന റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം നടന്ന ട്വിന്റി20ക്ക് സ്വന്തമായത്.

ഇരു ടീമുകളും കൂടി 39.5 ഓവര്‍, 239 പന്തുകള്‍ ബാറ്റ് ചെയ്തിട്ടും മത്സരത്തില്‍ ഒറ്റ സിക്‌സ് പോലും പിറന്നില്ല. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 99 റണ്‍സ് മാത്രമടിച്ചപ്പോള്‍ അനായസ ജയം പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് ഇന്ത്യ അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കിയിരിക്കെ വിറച്ചു ജയിക്കുകയായിരുന്നു. മത്സരത്തില്‍ കിവീസ് ഇന്നിംഗ്‌സില്‍ ആകെ പിറന്നത് ആറ് ബൗണ്ടറികള്‍ മാത്രമായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ രണ്ട് ബൗണ്ടറിയടിച്ച ഫിന്‍ അലനൊഴികെ ഒരാള്‍ക്ക് പോലും കിവീസ് നിരയില്‍ ഒന്നില്‍ കൂടുതല്‍ ബൗണ്ടറി പോലും നേടാനായില്ല.

ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് ആകെ എട്ട് ബൗണ്ടറികള്‍. ഇതില്‍ രണ്ട് വീതം ബൗണ്ടറികളടിച്ച ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമൊഴികെ മറ്റാര്‍ക്കും ഒന്നില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടാനായില്ല. 2021ല്‍ മിര്‍പൂരില്‍ നടന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് ട്വന്റി20യിലും ഒറ്റ സിക്‌സ് പോലും പിറന്നിട്ടില്ലെങ്കിലും അന്ന് ഇരു ടീമും ചേര്‍ന്ന് 238 പന്തുകള്‍ മാത്രമാണ് നേരിട്ടത്.

 

Not a single six in 239 balls India Vs New Zealand T20