/kalakaumudi/media/post_banners/32c8cec5bddf93e85eef2b605f647ef7d5cd27a1e04644da2080d6ae99df77bc.jpg)
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചിന് ജയം. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ കീഴ്‌പ്പെടുത്തി ജോക്കോവിച്ച് നാലാം റൗണ്ടില്‍ കടന്നു. സ്‌കോര്‍; 7-6, 6-3, 6-4.
അതേസമയം ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് തോറ്റാണ് മുറെ പുറത്തായത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യക്ക് സുപ്രധാന ദിനമായിരുന്നു ഇന്ന്. ഇന്ത്യയുടെ സൂപ്പര്‍ താരം സാനിയ മിര്‍സ സഖ്യത്തിന് മിക്‌സഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലും ജയം സ്വന്തമാക്കാനായി.