യുഎസ് ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്; 24-ാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കി താരം

By priya .11 09 2023

imran-azhar

 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ച് കിരീടം സ്വന്തമാക്കി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ദാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരം കിരീടം സ്വന്തമാക്കിയത്.

 

6-3, 7-6, 6 -3 എന്നിങ്ങനെയാണ് സ്‌കോര്‍.എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ജോക്കോവിച്ചിന്റെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമായിരുന്നു സ്വന്തമാക്കിയത്.

 

ഇതോടെ 24 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും സെര്‍ബിയന്‍ താരത്തിന് സാധിച്ചു.ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തമാക്കി. യുഎസ് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ജോക്കോവിച്ച് ആണ്.

 

 

 

OTHER SECTIONS