​ലോകകപ്പിൽ ഇനി സെമി അങ്കം

2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അസാനിച്ചിരിക്കുകയാണ്. 10 ടീമുകളിൽ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഇതിൽ ഒരു മത്സരം പോലും തോൽക്കാതെ സെമിയിലെത്തിയ ഏക ടീം ഇന്ത്യയാണ്.

author-image
Hiba
New Update
​ലോകകപ്പിൽ ഇനി സെമി അങ്കം

മെൽബൺ: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അസാനിച്ചിരിക്കുകയാണ്. 10 ടീമുകളിൽ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഇതിൽ ഒരു മത്സരം പോലും തോൽക്കാതെ സെമിയിലെത്തിയ ഏക ടീം ഇന്ത്യയാണ്.

അതിനാൽ തന്നെ ഗ്രൂപ്പ് മത്സരങ്ങൾക്കു പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ടൂർണമെന്റിലെ മികച്ച പ്ലേയിങ് ഇലവനിൽ ഇന്ത്യൻ താരങ്ങളാണ് കൂടുതൽ.ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ടീമിനെ നയിക്കുന്നത് ടൂർണമെന്റിൽ ഇതുവരെയുള്ള മത്സരങ്ങളിലെ ടോപ് സ്‌കോറർ വിരാട് കോലിയാണ്.

ഇതിനൊപ്പം മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പക്ഷേ ടീമിലില്ല. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്കും ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറുമാണ് ടീമിലെ ഓപ്പണർമാർ.

ക്വിന്റൺ ഡിക്കോക്ക് (ദക്ഷിണാഫ്രിക്ക): 9 മത്സരങ്ങളിൽ നിന്ന് 65.67 ശരാശരിയിൽ 591 റൺസ്. നാല് സെഞ്ചുറികൾ. 174 ആണ് ഉയർന്ന സ്‌കോർ.

ഡേവിഡ് വാർണർ (ഓസ്‌ട്രേലിയ): 9 മത്സരങ്ങളിൽ നിന്ന് 55.44 ശരാശരിയിൽ 499 റൺസ്. രണ്ട് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും. ഉയർന്ന 163 റൺസ്.

ന്യൂസീലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയാണു ടീമിലെ മൂന്നാമൻ. രചിൻ രവീന്ദ്ര (ന്യൂസീലൻഡ്): 9 മത്സരങ്ങളിൽ നിന്ന് 70.62 ശരാശരിയിൽ 565 റൺസ്. മൂന്ന് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും. 123 ആണ് ഉയർന്ന സ്‌കോർ. അഞ്ച് വിക്കറ്റുകളും താരം നേടി.

വിരാട് കോലിയാണ് ടീമിന്റെ നാലാം നമ്പർ ബാറ്റർ. വിരാട് കോലി (ഇന്ത്യ): ടൂർണമെന്റിൽ 99.00 ശരാശരിയിൽ 594 റൺസ്. നിലവിലെ ടോപ് സ്‌കോറർ. രണ്ട് സെഞ്ചുറികളും അഞ്ച് അർധ സെഞ്ചുറികളും നേടി. 103* റൺസാണ് ഉയർന്ന സ്‌കോർ.

എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക): ഒമ്പത് കളികളിൽ നിന്ന് 49.50 ശരാശരിയിൽ 396 റൺസ്. ഒരു സെഞ്ചുറിയും 3 അർധസെഞ്ചുറികളും. 106 ആണ് ഉയർന്ന സ്‌കോർ.

ഗ്ലെൻ മാക്സ്വെൽ (ഓസ്‌ട്രേലിയ): 7 മത്സരങ്ങളിൽ നിന്ന് 79.40 ശരാശരിയിൽ 397 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളാണ് മാക്സ്വെൽ ലോകകപ്പിൽ നേടിയത്, അതിലൊന്ന് ഇരട്ട സെഞ്ചുറിയാണ്. 201* റൺസാണ് ഉയർന്ന സ്‌കോർ. അഞ്ച് വിക്കറ്റുകളും വീഴ്ത്തി.

മാർക്കോ യാൻസൻ (ദക്ഷിണാഫ്രിക്ക): 8 മത്സരങ്ങളിൽ നിന്ന് 157 റൺസ്. ഒരു അർധ സെഞ്ചുറിയുണ്ട്. 17 വിക്കറ്റുകളും വീഴ്ത്തി.

രവീന്ദ്ര ജഡേജ (ഇന്ത്യ): 9 മത്സരങ്ങളിൽ നിന്ന് 55.50 ശരാശരിയിൽ 111 റൺസ്. 16 വിക്കറ്റുകളും വീഴ്ത്തി.

മുഹമ്മദ് ഷമി (ഇന്ത്യ): 5 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ഈ ലോകകപ്പിൽ 16 വിക്കറ്റുകൾ ഷമിയുടെ അക്കൗണ്ടിലുണ്ട്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും.

ആദം സാംപ (ഓസ്‌ട്രേലിയ): 9 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.

ജസ്പ്രീത് ബുംറ (ഇന്ത്യ): 9 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ. ആറ് മെയ്ഡൻ ഓവറുകളുമായി ഈ നേട്ടത്തിൽ രണ്ടാമത്.

12-ാമനായി ശ്രീലങ്കൻ താരം മധുശങ്കയാണുള്ളത്. ദിൽഷൻ മധുശങ്ക (ശ്രീലങ്ക): 9 കളികളിൽ നിന്ന് 21 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ.

 
 
world cup semifinal