ഇന്ത്യ ഓപ്പണ്‍: പിവി സിന്ധുവിന് അട്ടിമറി തോല്‍വി; ആദ്യ റൗണ്ടില്‍ പുറത്ത്!

ണ്ടു തവണ ഒളിംപിക്‌സ് മെഡലും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ പി.വി സിന്ധുവിന് അട്ടിമറി തോല്‍വി.

author-image
Shyma Mohan
New Update
ഇന്ത്യ ഓപ്പണ്‍: പിവി സിന്ധുവിന് അട്ടിമറി തോല്‍വി; ആദ്യ റൗണ്ടില്‍ പുറത്ത്!

ന്യൂഡല്‍ഹി: രണ്ടു തവണ ഒളിംപിക്‌സ് മെഡലും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ പി.വി സിന്ധുവിന് അട്ടിമറി തോല്‍വി. ഇന്ത്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ 30ാം റാങ്കിലുള്ള തായ്‌ലാന്റിന്റെ സുപനിദ കെയ്‌തോങാണ് സിന്ധുവിനെ അട്ടിമറിച്ചത്.

രണ്ട് സെറ്റ് മാത്രമാണ് പോരാട്ടം നീണ്ടത്. സ്‌കോര്‍: 14.21, 20-22. രണ്ടാം സെറ്റില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും വിജയം സുപനിദക്കൊപ്പം നിന്നു.

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് വിജയം. കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ജയം സൈന സ്വന്തമാക്കിയത്. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനെയാണ് സൈന വീഴ്ത്തിയത്. സ്‌കോര്‍: 21-17, 12-21, 21-19.

India Open 2023 PV Sindhu