/kalakaumudi/media/post_banners/01d1736c3a59411711f320cb3c3517eb64db1b3f3bc1b3dc8b4c07812da97422.jpg)
പാകിസ്ഥാൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ 2023 ലോകകപ്പ് സ്ക്വാഡിൽ ഇമാദിനെ ഉൾപെടുത്താത്തതാണ് വിരമിക്കലിന് കാരണം എന്നാണ് സൂചന.
ഇദ്ദേഹം പാക്കിസ്ഥാനുവേണ്ടി 121 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. പാകിസ്താൻ ആരാധകർക്ക് നന്ദിയുണ്ടെന്നു വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ഇമാദ് പറഞ്ഞു. “ഇത്രയും അഭിനിവേശത്തോടെ എന്നെ എപ്പോഴും പിന്തുണച്ചതിന് പാകിസ്ഥാൻ ആരാധകർക്ക് നന്ദി.
ഏറ്റവും ഉയർന്ന തലത്തിൽ എത്താൻ എന്നെ സഹായിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. എന്റെ അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.” ഇമാദ് പറഞ്ഞു.
പാക്കിസ്ഥാനുവേണ്ടി അവസാനമായി ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ആയിരുന്നു ഇമാദ് കളിച്ചത്. അന്ന് ഇമാദ് 14 പന്തിൽ 31 റൺസ് അടിക്കുകയും 4-0-21-2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തിരുന്നു.