ബാബര്‍ അസം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി താരമായി തെരഞ്ഞെടുത്തു.

author-image
Shyma Mohan
New Update
ബാബര്‍ അസം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ദുബായ്: പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി താരമായി തെരഞ്ഞെടുത്തു. മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച 44 മത്സരങ്ങളില്‍ 2598 റണ്‍സടിച്ചാണ് ബാബര്‍ ഐസിസിയുടെ ഏറ്റവും മികച്ച താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം കളിച്ച 44 മത്സരങ്ങളില്‍ 54.12 ശരാശരിയില്‍ എട്ട് സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളുമാണ് ബാബര്‍ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി 2000ലേറെ റണ്‍സടിച്ച ഏക ബാറ്ററാണ് ബാബര്‍.

നേരത്തെ ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന താരമായും ബാബര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് ഏകദിന മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിക്ക് പുറമെ അഞ്ച് അര്‍ധസെഞ്ചുറിയും ബാബര്‍ നേടി. കളിച്ച മത്സരങ്ങളില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ബാബര്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായത്.

ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാക്കിസ്ഥാന് വലിയ വിജയങ്ങളൊന്നും നേടിക്കൊടുക്കാനായില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ ബാബര്‍ തിളങ്ങി. കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് ടെസ്റ്റില്‍ 1184 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം കളിച്ച നാല് ഏകദിന പരമ്പരകളില്‍ മൂന്നെണ്ണത്തിലും പാക്കിസ്ഥാനെ ജയത്തിലേക്ക് നയിക്കാന്‍ ബാബറിനായി.

ടി20 ക്രിക്കറ്റിലാകട്ടെ പാക്കിസ്ഥാനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ബാബര്‍ 2009നുശേഷം പാക്കിസ്ഥാനെ ആദ്യമായി ഫൈനലിലെത്തിക്കുന്ന നായകനെന്ന നേട്ടവും സ്വന്തമാക്കി.

 

 

ICC Mens Cricketer of The Year 2022 Pakistan skipper Babar Azam