ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി പാകിസ്ഥാന്‍; ഭീഷണിയുയര്‍ത്തി ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാമതെത്തി പാകിസ്ഥാന്‍.

author-image
Web Desk
New Update
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി പാകിസ്ഥാന്‍; ഭീഷണിയുയര്‍ത്തി ഇന്ത്യ

ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാമതെത്തി പാകിസ്ഥാന്‍.

ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയും പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബാബര്‍ അസമിന് കീഴില്‍ പാകിസ്ഥാന്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

അഫ്ഗാനെതിരായ പരമ്പര തുടങ്ങുന്നതിന് മുമ്പ് പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തിയിരുന്നു. 115.8 പോയിന്റാണ് ടീമിന്റെ കൈവശമുണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ 118.48 പോയിന്റോടെ ടീം ഒന്നാമതെത്തുകയായിരുന്നു.

ഓസീസിന് 118 പോയിന്റാണുള്ളത്. പാക് പട ഏഷ്യാകപ്പിനൊരുങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് കളിക്കുക. എന്നാല്‍ ഇന്ത്യയില്‍ കടുത്ത മത്സരമാണ് ടീം നേരിടുക.

ഇന്ത്യ 113 പോയിന്റമായി മൂന്നം സ്ഥാനത്താണ്. സെപ്റ്റംബര്‍ 2 ന് ഇന്ത്യക്ക് പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒന്നാമതെത്താം.

ICC ODI ranking india pakistan