/kalakaumudi/media/post_banners/b2d1326e5acd5f8aa60ed3120371277baa8941935acd72b8f5264ba9c9c9780a.jpg)
ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്ക്. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ തന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് കാൽ വഴുതി വീണു കണങ്കാലിന് പരിക്കേറ്റത്.
ഉടന്‍ തന്നെ ഹാര്‍ദിക്കിനെ പരിശോധിച്ച ടീം ഫിസിയോ അദ്ദേഹത്തിന്റെ കാലില്‍ ബാന്‍ഡേജ് ഇട്ടു. തുടര്‍ന്ന് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഹാര്‍ദിക്കിന് അതിന് സാധിച്ചില്ല. തുടര്‍ന്ന് താരം മൈതാനം വിട്ടു.
പരിക്കുകാരണം കളംവിട്ട പാണ്ഡ്യയുടെ അവശേഷിച്ച മൂന്ന് പന്തുകൾ വിരാട് കോഹ്‌ലി എറിഞ്ഞു.