പാരാലിംപിക്സ് ഓട്ടക്കാരൻ ഓസ്‌കർ പിസ്‌റ്റോ റിയസിന് പരോൾ

By Hiba .25 11 2023

imran-azhar

 

പ്രിറ്റോറിയ: ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് ഓട്ടക്കാരൻ ഓസ്‌കർ പിസ്‌റ്റോ റിയസിന് പരോൾ. കാമുകിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.

 

കുറ്റം ചെയ്‌ത് 10 വർഷത്തിനു ശേഷമാണ് ഉപാധികളോടെ കോടതി പിസ്റ്റോറിയസിനു പരോൾ അനുവദിച്ചത്. 5 വർഷ കാലയളവിൽ പ്രിറ്റോറിയ നഗരപരിധി വിട്ടുപോകരുത് എന്നതിനു പുറമെ നിശ്ചിത കാലയളവിൽ സാമൂഹികസേവനം അനുഷ്‌ഠിക്കുകയും വേണം.

 


കൃത്രിമക്കാലുകളുമായി പാരാലിംപിക്സിൽ ഒട്ടേറെ മെഡലുകൾ നേടിയ പിസ്‌റ്റോറിയസ് 2012 ലണ്ടൻ ഒളിംപിക്‌സിൽ പൂർണശാരീരിക ശേഷിയുള്ളവർക്കൊപ്പം മത്സരിച്ചാണ് ലോകത്തിന്റെ ശ്രദ്ധ നേടിയത്‌.

 


പുരുഷൻമാരുടെ 400 മീറ്റർ ഓട്ടത്തിൽ സെമിഫൈനലിലെത്തി ചരിത്രം കുറിച്ചു. പ്രശസ്‌തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കെ 2014ലായിരുന്നു കാമുകി റീവ സ്‌റ്റീൻകാംപിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായത്. ഈ കേസിൽ 13 വർഷം തടവുശിക്ഷയാണ് പി‌സ്റ്റോറിയസിനു ലഭിച്ചത്.

 

OTHER SECTIONS