ഐ പി എൽ കളിക്കുക എന്നത് ഓരോ പാകിസ്താൻ താരത്തിന്റെയും ആഗ്രഹമാണ്: ഹസൻ അലി

By Hiba.28 11 2023

imran-azhar


ഐ പി എല്ലിൽ കളിക്കുക എന്നത് ഒരോ പാകിസ്താൻ താരത്തിന്റെയും ആഗ്രഹമാണെന്ന് പാകിസ്താൻ പേസ് ബൗളർ ഹസൻ അലി. അവസരം ലഭിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) പങ്കെടുക്കാൻ താനും ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

 

2009 മുതൽ പാകിസ്താൻ താരങ്ങൾക്ക് ഐ പി എല്ലിൽ വിലക്ക് ഉണ്ട്‌. അതുകൊണ്ട് അവർക്ക് ഐ പി എല്ലിനായി രജിസ്റ്റർ ചെയ്യാൻ പറ്റാറില്ല.“എല്ലാ കളിക്കാരനും ഐ‌പി‌എൽ കളിക്കാൻ ആഗ്രഹിക്കുന്നു, അവിടെ കളിക്കണമെന്നാണ് എന്റെയും ആഗ്രഹം.

 

ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നാണാണ്, ഭാവിയിൽ അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും ഐ പി എല്ലിൽ കളിക്കും,” ഹസൻ അലി പറഞ്ഞു.

 

മുമ്പ് ഷൊയ്ബ് അക്തർ, മുഹമ്മദ് ഹഫീസ്, സൽമാൻ ബട്ട്, കമ്രാൻ അക്മൽ, സൊഹൈൽ തൻവീർ, അഫ്രീദി തുടങ്ങി നിരവധി പാകിസ്താൻ താരങ്ങൾ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

 

 

OTHER SECTIONS