ചൈന മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ച് പ്രണോയ്

By Hiba .23 11 2023

imran-azhar

മലയാളി ബാഡ്മിന്റൺ താരം എച് എസ് പ്രണോയ് ചൈന മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. ചൈന മാസ്റ്റേഴ്‌സിൽ പുരുഷ സിംഗിൾസിലെ ഋ16-ൽ മാഗ്നസ് ജോഹന്നാസനെ ആണ് പ്രണോയ് തോല്പിച്ചത്.

 

21-12, 21-18 എന്ന സ്‌കോറിനാണ് എട്ടാം സീഡ് എച്ച്.എസ്. പ്രണോയ് മാഗ്നസ് ജോഹന്നാസനെ പരാജയപ്പെടുത്തിയത്.ബുധനാഴ്ചത്തെ മത്സരം 40 മിനുട്ട് നീണ്ടു നിന്നിരുന്നു‌.

 

പ്രണോയ് കഴിഞ്ഞ റൗണ്ടിൽ ചോ തെൻ ചെന്നിനെ ആയിരുന്നു തോല്പിച്ചത്. ഇനി പ്രണോയ് അടുത്ത മത്സരത്തിൽ നരോക്ക vs ആന്റോൺസൺ മത്സരത്തിലെ വിജയിയെ നേരിടും.

 

OTHER SECTIONS