'ആദ്യം കുടുംബത്തിന് കഴിയാന്‍ ഒരു വീടു വാങ്ങണം': ഐപിഎല്‍ ലേലത്തില്‍ 5.60 കോടി രൂപയക്ക് രാജസ്ഥാന്‍ റോയല്‍സ് നേടിയ ശുഭം ദുബെ

രാജസ്ഥാന്‍ റോയല്‍സ് 5.60 കോടി രൂപയക്ക് ശുഭം ദുബെയെ വാങ്ങി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞര്‍ക്ക് കിട്ടിയിരിക്കുക ശിവം ദുബെയുടെ ചിത്രങ്ങളാകും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്ററാണ് ശുഭം ദുബെ.

author-image
Web Desk
New Update

ശിവം ദുബെയും ശുഭം ദുബെയും സഹോദരങ്ങളാണെന്ന് കരുതിയവരുമുണ്ട്. എന്നാല്‍ ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുള്ള പരിചയം മാത്രമേ ഉള്ളൂ. മുംബൈ സ്വദേശിയായ ശിവം ദുബെ, ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് കളിക്കുന്നത്.

ശുഭം ദുബെ ഐപിഎല്‍ ലേലത്തില്‍ തിളങ്ങുമെന്ന് അറിയാമായിരുന്നെങ്കിലും 5 കോടിക്കു മുകളില്‍ നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 7 മത്സരങ്ങളില്‍ നിന്ന് 185 സ്‌ട്രൈക്ക് റേറ്റില്‍ 220 റണ്‍സ് അടിച്ചുകൂട്ടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ ശുഭം വരവറിയിച്ചത്. വിദര്‍ഭയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശുഭം ചെറുപ്പം മുതല്‍ ക്രിക്കറ്റ് ഉള്ളില്‍കൊണ്ടുനടന്ന വ്യക്തിയാണ്.

ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള സാമ്പത്തികനില എന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. പാന്‍ മസാല കടയില്‍ നിന്ന് ലഭിച്ച കാശില്‍ നിന്ന് മിച്ചം പിടിച്ചാണ് അച്ഛന്‍ എനിക്കൊരു ക്രിക്കറ്റ് ബാറ്റ് വാങ്ങിത്തന്നത്. അവര്‍ക്ക് സമാധാനത്തോടെ കഴിയാന്‍ ആദ്യം ഒരു വീടു വാങ്ങണം. ഐപിഎല്‍ മിനി താരലേലത്തില്‍ 5.60 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ശുഭം ദുബെ പറഞ്ഞു.

പിതാവ് ബദ്രി പ്രസാദ് ദുബെയുടെ ദിവസവേതനമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിച്ചാണ് ശുഭം തന്റെ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. പ്രഫഷനല്‍ ക്രിക്കറ്റിലേക്ക് കടന്നപ്പോള്‍ ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ പണമില്ലാതിരുന്ന ശുഭത്തിനു പിതാവ് തന്റെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയാണ് കിറ്റ് വാങ്ങിനല്‍കിയത്-ശുഭം ദുബെ പറഞ്ഞു.

sports Latest News ipl Rajasthan Royals newsupdate shubham dhubey