/kalakaumudi/media/post_banners/06f4cfe21721c20680d32e6dcdb2db9dc90e7e97fed1affd1eeadb751fa12885.jpg)
മെല്‍ബണ്‍: പുതുവര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കം. 111ാം ഓസ്‌ട്രേലിയന്‍ ഓപ്പണിനാണ് മെല്‍ബണ്‍ ഇത്തവണ വേദിയാകുന്നത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മത്സരരംഗത്തു നിന്ന് വിടവാങ്ങിയ ശേഷമുള്ള ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്.
ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് സീസണിലെ ആദ്യ ജയം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബ്രീട്ടീഷ് താരം ജാക്ക് ഡ്രെപ്പറെ കീഴ്‌പ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. നദാലിന് മുന്നില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയായിരുന്നു ഡ്രെപ്പറുടെ പരാജയം. വാശിയേറിയ പോരാട്ടം നാലു സെറ്റ് വരെ നീണ്ടുനിന്നു. സ്‌കോര്‍: 7-5, 2-6, 6-4, 6-1 എന്ന സ്‌കോറിന് തോല്‍പിച്ചാണ് നദാലിന്റെ മുന്നേറ്റം.