/kalakaumudi/media/post_banners/091058d08c66aaea0fb2b79d69a3ea5d16ab4315ae016846edcaf2906c0a1d4d.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം. സര്‍വ്വീസസിനെ 204 റണ്‍സിനാണ് കേരളം തറപറ്റിച്ചത്. കേരളം ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സര്‍വ്വീസസ് 136 റണ്‍സിന് പുറത്തായി. ഈ സീസണിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്.
അവസാന ദിനം ജയിക്കാന്‍ 321 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സര്‍വ്വീസസ് ജലജ് സക്‌സേനയ്ക്ക് മുന്നില്‍ കറങ്ങിവീഴുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഓപ്പണര്‍ സുഫ്യാന്‍ ആലമിനൊഴികെ ടീമില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. 15.4 ഓവറില്‍ 36 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റ് വീഴ്ത്തിയ സക്‌സേന മത്സരം വരുതിയിലാക്കുകയായിരുന്നു. ശുഭം റൊഹീലിയയെ വീഴ്ത്തി വൈശാഖ് ചന്ദ്രനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. സുഫ്യാന്‍ റണ്ണൗട്ടായതും ഒഴിച്ചാല്‍ ബാക്കിയെല്ലാ വിക്കറ്റുകളും ജലജ് സക്‌സേന സ്വന്തം പേരില്‍ കുറിച്ചു. സ്‌കോര്‍: 327, 7ന് 242, സര്‍വ്വീസസ് 229, 136.
ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സെടുത്ത് നയിച്ച സച്ചിന്‍ ബേബി തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന് തുണയായത്. രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്‍ ബേബിയുടെ ബാറ്റിംഗ് കരുത്തിലായിരുന്നു 242 റണ്‍സ് എടുത്തത്. 93 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.