ജയത്തോടെ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത്

ലാലീഗയില്‍ റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ജിറോണയെ മറികടന്ന് ഒന്നാമതെത്തിയത് .

author-image
anu
New Update
ജയത്തോടെ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത്

 

ലണ്ടന്‍: ലാലീഗയില്‍ റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ജിറോണയെ മറികടന്ന് ഒന്നാമതെത്തിയത് . ജിറോണ-റയല്‍ ബെറ്റിസ് മത്സരം സമനിലയില്‍ (11) പിരിഞ്ഞതോടെയാണ് തുല്യപോയിന്റാണെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ റയല്‍ ഒന്നാമതെത്തിയത്. റയലിനും ജിറോണക്കും 18 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റാണുള്ളത്. 38 പോയിന്റുമായി ബാഴ്‌സലോണയാണ് മൂന്നാമത്.

ഡിപോര്‍ട്ടീവോ അലാവസിന്റെ തട്ടകമായ മെന്‍ഡിസോറോറ്റ്‌സ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി സമയത്താണ് റയല്‍ വിജയഗോള്‍ നേടുന്നത്. റയലിന്റെ പ്രതിരോധതാരം ലൂക്കാസ് വാസ്‌ക്വസാണ് ഹെഡറിലൂടെ ഗോള്‍ കണ്ടെത്തുന്നത്. കളിയുടെ 54ാം മിനിറ്റില്‍ റയല്‍ പ്രതിരോധ നിരയിലെ നാച്ചോ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തായി ചുരുങ്ങിയ ടീമിന് അന്തിമവിസിലിന് തൊട്ടുമുന്‍പാണ് വാസ്‌ക്വസിന്റെ ഗോളെത്തുന്നത്.

ലാലീഗയില്‍ അത്ഭുത കുതിപ്പ് തുടരുന്ന ജിറോണ എഫ്.സിയുടെ തേരോട്ടത്തിന് ചെക്ക് വെച്ചത് (11) റയല്‍ ബെറ്റിസായിരുന്നു. റിയല്‍ ബെറ്റിസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 39ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ജിറോണ ലീഡെടുക്കുന്നത്. സ്‌ട്രൈക്കര്‍ ആര്‍തം ഡോവ്ബികാണ് ഗോള്‍ നേടിയത്.

sports news Latest News