/kalakaumudi/media/post_banners/0de6bd13244e1bc47de30ff3cd5299343b67bcdc0e5a5f25b4e899476c288238.jpg)
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുരുഷ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി റബേക്ക വെല്‍ഷ്.
കഴിഞ്ഞ ദിവസം നടന്ന ഫുള്‍ഹാം- ബേണ്‍ലി പോരാട്ടം നിയന്ത്രിച്ചാണ് അവര്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്.
2010ലാണ് റബേക്കയുടെ റഫറിയിംഗ് കരിയര്‍ തുടങ്ങുന്നത്. 2021ല്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ നിയമിതയാകുന്ന ആദ്യ വനിതാ റഫറിയായി റബേക്ക മാറി.
തുടക്കത്തില്‍ നാലാം ഡിവിഷന്‍ ടൂര്‍ണമെന്റുകളാണ് റബേക്ക നിയന്ത്രിച്ചത്. പിന്നീട് രണ്ടാം ഡിവിഷന്‍ പോരാട്ടമായ ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പിലും എഫ്എ കപ്പിലെ മൂന്നാം റൗണ്ട് മത്സരങ്ങളും നിയന്ത്രിച്ച് ഈ പോരാട്ടങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി നേരത്തെ തന്നെ റെക്കോഡ് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗിലെ നാലാം ഒഫീഷ്യലായി. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ റഫറിയായും മാറി. ഫുള്‍ഹാം- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരിലായിരുന്നു ഈ ചരിത്ര നേട്ടം.