രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ ഫൈനലില്‍; ചരിത്രം!

By Web Desk.08 09 2023

imran-azhar

 


രോഹന്‍ ബൊപ്പണ്ണ വീണ്ടും യുഎസ് ഓപ്പണ്‍ ഫൈനലില്‍. 13 വര്‍ഷത്തിന് ശേഷമാണ് ബൊപ്പണ്ണ ഫെനലില്‍ എത്തുന്നത്. രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇത് രണ്ടാം തവണയാണ് ഫൈനലില്‍ കടക്കുന്നത്.

 

ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷനായി 43കാരനാണ് ബൊപ്പണ്ണ. ഡാനിയല്‍ ബെസ്റ്ററിന്റെ 43 വയസ്സും മൂന്ന് മാസവും പ്രായം ഉള്ളപ്പോള്‍ ഫൈനലില്‍ എത്തിയ റെക്കോര്‍ഡ് ആണ് 43 വയസ്സും 6 മാസവും പ്രായമുള്ള ബൊപ്പണ്ണ തകര്‍ത്തത്.

 

ഹെര്‍ബര്‍ട്ട്-മഹട്ട് എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ എബ്ഡന്‍ സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍: 7-6, 6-2

 

 

OTHER SECTIONS