അടിച്ചുതകര്‍ത്ത് ഇന്ത്യ; രോഹിതിനും ഗില്ലിനും സെഞ്ചുറി; 28 ഓവറില്‍ 1ന് 230 റണ്‍സ്

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

author-image
Shyma Mohan
New Update
അടിച്ചുതകര്‍ത്ത് ഇന്ത്യ; രോഹിതിനും ഗില്ലിനും സെഞ്ചുറി; 28 ഓവറില്‍ 1ന് 230 റണ്‍സ്

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 85 പന്തില്‍ 105 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ബ്രേസ്‌വെല്‍ പറഞ്ഞയക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 212 റണ്‍സ് നേടി. 72 പന്തില്‍ 103 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്ണുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. ആറ് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും അടക്കം 85 പന്തില്‍ നിന്ന് 101 റണ്‍സായിരുന്നു രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

ടോസ് നേടിയ കീവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു. മത്സരത്തിന് വലിയ പ്രാധാന്യം ഇല്ലാത്തതുകൊണ്ടുതന്നെ മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 3 ഓവറില്‍ വിക്കറ്റ് പോകാതെ 15 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പത്തു റണ്‍സുമായി രോഹിത് ശര്‍മ്മയും നാല് റണ്‍സുമായി ഗില്ലുമാണ് ക്രീസില്‍.

ന്യൂസിലന്‍ഡ് നിരയില്‍ ഹെന്റി ഷിപ്ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്കും യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. ഷാര്‍ദൂലും ഉമ്രാനുമാണ് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, യൂസ്വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്നര്‍.

ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ അവസാന ഏകദിനത്തിന് ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവില്‍ ഇന്ത്യ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുമാണ്.

നിലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

India Vs New Zealand 3rd ODI