/kalakaumudi/media/post_banners/2705f0aff6a7a74fa481b9c6da3c88cf000c0dc2f95318d25471122208c9d15d.jpg)
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നടക്കവേ ക്യാപ്റ്റൻ രോഹിത് ശർമ്മ മറ്റൊരു റെക്കോഡു കൂടി സ്വന്തം പേരിലാക്കി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.
2019 ലോകകപ്പില്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയ റെക്കോഡാണ് ഇത്തവണ രോഹിത് മറികടന്നത്. കഴിഞ്ഞ ലോകകപ്പില്‍ 578 റണ്‍സാണ് വില്യംസണ്‍ നേടിയത്.
ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 31 പന്തില്‍ നിന്ന് 47 റണ്‍സെടുത്തതോടെ ഇത്തവണ 11 കളികളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 597 റണ്‍സായി. 54.27 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അടക്കമാണ് രോഹിത്തിന്റെ നേട്ടം.