അല്‍നസ്‌റിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഏറ്റെടുത്തതിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ് അല്‍നസ്‌റിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ റെക്കോര്‍ഡ് കുതിപ്പ്.

author-image
Shyma Mohan
New Update
അല്‍നസ്‌റിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഏറ്റെടുത്തതിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ് അല്‍നസ്‌റിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ റെക്കോര്‍ഡ് കുതിപ്പ്.

റൊണാള്‍ഡോയുടെ വരവോടെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം 1072 ശതമാനമായി ഉയര്‍ന്നു. പിയേഴ്‌സ് മോര്‍ഗനുമായുള്ള സ്‌ഫോടനാത്മകമായ അഭിമുഖത്തിന് പിന്നാലെയാണ് 37കാരനായ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. തുടര്‍ന്നാണ് അല്‍നസ്ര്‍ വന്‍ തുകയ്ക്ക് റോണോയെ സ്വന്തമാക്കിയത്.

റൊണാള്‍ഡോയുടെ വരവിന് പിന്നാലെ 10 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ക്ലബിന് ഇപ്പോഴുള്ളത്. ഇതോടെ ഫോളോവേഴ്‌സിന്റെ എണ്ണം 11 ദശലക്ഷമായി ഉയര്‍ന്നു. റൊണാള്‍ഡോയുടെ ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 1072 ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഒമ്പത് പ്രൊഫഷണല്‍ ലീഗ് കിരീടങ്ങള്‍ നേടിയ സൗദി അറേബ്യന്‍ ക്ലബ്ബിന്, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സനല്‍ എന്നിവ ഉള്‍പ്പെടുന്ന പരമ്പരാഗത 'ബിഗ് സിക്സിന്' പുറത്തുള്ള എല്ലാ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളേക്കാളും ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്സ് ഉണ്ടെന്ന് അഭിമാനിക്കാം.

Cristiano Ronaldo Al Nassr