വിരമിക്കലില്‍ സ്ഥിരീകരണവുമായി സാനിയ മിര്‍സ

ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ 1000ല്‍ വിരമിക്കുന്ന ഇന്ത്യയുടെ അഭിമാന താരം സാനിയ മിര്‍സ.

author-image
Shyma Mohan
New Update
വിരമിക്കലില്‍ സ്ഥിരീകരണവുമായി സാനിയ മിര്‍സ

മുംബൈ: ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ 1000ല്‍ വിരമിക്കുന്ന ഇന്ത്യയുടെ അഭിമാന താരം സാനിയ മിര്‍സ. ഒരു അഭിമുഖത്തിലാണ് അടുത്ത മാസം ദുബായില്‍ നടക്കുന്ന ഈവന്റില്‍ വിരമിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.

2022 സീസണോടെ വിരമിക്കാനൊരുങ്ങിയ സാനിയ തീരുമാനം പിന്‍വലിച്ചാണ് വീണ്ടും മത്സരരംഗത്തിറങ്ങുന്നത്. ഈ മാസം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കസാക്കിസ്ഥാന്റെ അന്ന ഡാനിലീനയ്‌ക്കൊപ്പം വനിതാ ഡബിള്‍സില്‍ 36കാരിയായ താരം കളിക്കും. കൈമുട്ടിനെ പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ നഷ്ടമായതിനുശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ഇനത്തിലെ അവസാന മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായതിന് പിന്നാലെയാണ് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കളിക്കും. ഈ മാസം 16നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. 2021 വിമ്പിള്‍ഡനിലാണ് സാനിയ - ബൊപ്പണ്ണ സഖ്യം അവസാനമായി ഒരുമിച്ചത്. റിയോ ഒളിംപിക്‌സിലും സഖ്യം ഇന്ത്യക്കായി മത്സരിച്ചിരുന്നു.

സിംഗിള്‍സില്‍ നിന്ന് 2013ല്‍ സാനിയ വിരമിച്ചിരുന്നു. പത്തുവര്‍ഷം നീണ്ട സിംഗിള്‍സ് കരിയറില്‍ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന ഹിന്‍ജിസ്, വിക്ടോറിയ അസരങ്ക, സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, ദിനാര സഫീന തുടങ്ങിയ വമ്പന്‍ താരങ്ങളെ തറപറ്റിച്ചിരുന്നു. തുടര്‍ന്ന് ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ ഹിന്‍ജിസിനൊപ്പം ചേര്‍ന്ന് 2015ല്‍ യുഎസ് ഓപ്പണ്‍, വിമ്പിള്‍ഡന്‍ കിരീടങ്ങള്‍ അടക്കം സ്വന്തമാക്കിയിരുന്നു. 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും താരത്തെ തേടിയെത്തിയിരുന്നു.

sania mirza