/kalakaumudi/media/post_banners/39456ac252d4037efc9abac00dacf8734429e79631339e61fab06f91dcaed527.jpg)
മുംബൈ: ശ്രീലങ്കക്കെതിരായ പരമ്പരയ്ക്കിടെ കാല്‍മുട്ടിന് പരിക്കേറ്റ് പുറത്തായ മലയാളി താരം സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലങ്കക്കെതിരാ ട്വിന്റി20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരമ്പരയിലെ രണ്ട് ട്വിന്റി20 മത്സരങ്ങളിലും ഏകദിന പരമ്പരയില്‍ നിന്നും സഞ്ജുവിന് വിട്ടുനില്‍ക്കേണ്ടി വന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.