അറിഞ്ഞില്ല... ആരും പറഞ്ഞില്ല: ബിജു മേനോന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് സഞ്ജു

സമൂഹ മാധ്യമത്തില്‍ ഏറെ കൗതുകമായി സഞ്ജു സാംസണ്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറി.

author-image
Shyma Mohan
New Update
അറിഞ്ഞില്ല... ആരും പറഞ്ഞില്ല: ബിജു മേനോന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് സഞ്ജു

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ ഏറെ കൗതുകമായി സഞ്ജു സാംസണ്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറി. അറിഞ്ഞില്ല... ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പര്‍ സീനിയര്‍ എന്നു കുറിച്ചുകൊണ്ട് നടന്‍ ബിജു മേനോന്റെ അപൂര്‍വ്വ ചിത്രമാണ് സഞ്ജു പങ്കുവെച്ചത്.

തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ രജിസ്‌റ്റേര്‍ഡ് പ്ലേയര്‍ എന്ന ഐഡന്റിറ്റി കാര്‍ഡിന്റെ ഫോട്ടോയാണിത്. സ്‌റ്റോറിയില്‍ ബിജു മേനോനെയും സഞ്ജു മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്ക് താഴെ രസികന്‍ കമന്റുമായി എത്തിയത്.

Sanju Samson Biju Menon