സന്തോഷ് ട്രോഫി: എതിരില്ലാത്ത 3 ഗോളിന് കേരളം ഗുജറാത്തിനെ തകർത്തു

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് വമ്പൻ വിജയം. ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തിൽ നടന്ന മത്സരത്തിൽ 3-0 ത്തിനാണ് കേരളം ഗുജറാത്തിനെ തകർത്തത്. മികച്ച പ്രകടനം പുറത്തെടുത്ത കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോളും നായകന്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി.

author-image
Hiba
New Update
സന്തോഷ് ട്രോഫി: എതിരില്ലാത്ത 3 ഗോളിന് കേരളം ഗുജറാത്തിനെ തകർത്തു

ബെനോളിം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് വമ്പൻ വിജയം. ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തിൽ നടന്ന മത്സരത്തിൽ 3-0 ത്തിനാണ് കേരളം ഗുജറാത്തിനെ തകർത്തത്. മികച്ച പ്രകടനം പുറത്തെടുത്ത കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോളും നായകന്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി.

മത്സരത്തിന്റെ 12–ാം മിനിറ്റിലും 33–ാം മിനിറ്റിലുമായിരുന്നു അക്ബറിന്റെ ഗോളുകൾ. 36–ാം മിനിറ്റിൽ നിജോ കൂടി വലകുലുക്കിയതോടെ കേരളം ആദ്യ പകുതിയിൽത്തന്നെ 3–0 ന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയുള്ള കളിക്കാണ് കേരളം ശ്രമിച്ചത്. ആക്രമണങ്ങൾ കുറയ്ക്കുകകൂടി ചെയ്തതോടെ ഗുജറാത്തിന് മുന്നേറാനാവാതെയായി.

kerala gujarat santosh trophy