സ്‌കലോണി അര്‍ജന്റീന പരിശീലക സ്ഥാനം ഒഴിയുന്നു

By Hiba .23 11 2023

imran-azhar

 

അര്‍ജന്റീന: അര്‍ജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കി പരിശീലകന്‍ സ്‌കലോണി. തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്നും താന്‍ ഇതുവരെ ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും അര്‍ജന്റീന പരിശീലകന്‍ ബ്രസീലിനെതിരായ മത്സരത്തിനുശേഷം പറഞ്ഞു.

 

അര്‍ജന്റീനയ്ക്ക് ഒരുപാട് ഊര്‍ജ്ജം ഉള്ള സ്ഥിരമായി അര്‍ജന്റീന ദേശീയ ടീമിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പരിശീലകനെയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.''ഇപ്പോള്‍ പന്ത് നിര്‍ത്തി ചിന്തിക്കാന്‍ തുടങ്ങേണ്ട സമയമാണ്.

 

ഈ കളിക്കാര്‍ എനിക്ക് ഒരുപാട് തന്നു, എന്റെ ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്.'' അദ്ദേഹം പറഞ്ഞു.

 


''ഇത് ഒരു ഗുഡ്‌ബൈ പറയല്‍ അല്ല, പക്ഷേ നിങ്ങള്‍ക്ക് വളരെയധികം ഊര്‍ജ്ജം ആവശ്യമുള്ളതിനാല്‍ ഇവിടെ നിലവാരം എപ്പോഴും ഉയര്‍ന്ന് നില്‍ക്കണം.

 

അത് തുടരാന്‍ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാന്‍ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്. കാരണം ടീമിന് വേണ്ടത് പരമാവധി ഊര്‍ജം നല്‍കാന്‍ കഴിയുന്ന ഒരു പരിശീലകനെയാണ്.'' സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയെ ലോകകപ്പിലേക്കും കോപ അമേരിക്കയിലേക്കും നയിച്ച പരിശീലകനാണ് സ്‌കലോണി.

 

OTHER SECTIONS