/kalakaumudi/media/post_banners/c0369e04e92e5af7836d5bd0563966bc70141aaac491d037b3cdc18872a825bc.jpg)
ബ്യണസ് ഐറീസ്: ഏറ്റവും മികച്ച ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക്.
രാജ്യാന്തര ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സാണ് ഖത്തറില്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച സ്‌കലോണിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. വെറും 44 വയസുള്ളപ്പോള്‍ അര്‍ജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച സ്‌കലോണിക്ക് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദെഷാമിന് 45 വോട്ടുകളേയുള്ളൂ. മൊറോക്കോയെ ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിച്ച വാലിദ് റെഗ്‌റാഗി 30 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
സ്‌കലോണിയുടെ കീഴില്‍ 2021ല്‍ കോപ്പ അമേരിക്ക കിരീടവും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തി ഫൈനലിസ്സിമ കിരീടവും അര്‍ജന്റീന സ്‌കലോണിക്ക് കീഴില്‍ ഉയര്‍ത്തി.
2006ലെ അര്‍ജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരുന്ന ലിയോണല്‍ സ്‌കലോണി ഖത്തറില്‍ മൂന്നാം കിരീടമാണ് രാജ്യത്തിന് സമ്മാനിച്ചത്. 36 വര്‍ഷത്തിനിടെ അര്‍ജന്റീനയുടെ ആദ്യ കിരീടം കൂടിയാണിത്. ടീമിനെ തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ പരിശീലിപ്പിച്ച റെക്കോര്‍ഡും സ്‌കലോണിക്കുണ്ട്. റഷ്യന്‍ ലോകകപ്പിന് പിന്നാലെ 2018ല്‍ പുറത്താക്കപ്പെട്ട ജോര്‍ജ് സാംപാളിക്ക് പകരം ടീമിന്റെ താല്‍ക്കാലിക പരിശീലകനായിട്ടായിരുന്നു സ്‌കലോണി മെസിക്കും സംഘത്തിനുമൊപ്പം ചേര്‍ന്നത്.