ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ മെദ്‌വദേവിന് അട്ടിമറി തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ സെബാസ്റ്റ്യന്‍ കോര്‍ദയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ട് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവ് പുറത്തായി.

author-image
Shyma Mohan
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ മെദ്‌വദേവിന് അട്ടിമറി തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ സെബാസ്റ്റ്യന്‍ കോര്‍ദയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ട് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവ് പുറത്തായി. ലോക റാങ്കിംഗില്‍ 31ാം സ്ഥാനത്താണ് അമേരിക്കന്‍ താരം സെബാസ്റ്റിയന്‍ കോര്‍ദ.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക എട്ടാം നമ്പര്‍ താരത്തിന്റെ പുറത്താകല്‍. സ്‌കോര്‍:6-7(7-9), 3-6, 6-7(4-7). മത്സരം രണ്ട് മണിക്കൂര്‍ 59 മിനിറ്റ് എടുത്തു. കഴിഞ്ഞ വര്‍ഷം റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട മത്സരത്തിലാണ് മെദ് വദേവ് റാഫേല്‍ നദാലിനോട് തോല്‍വിയേറ്റു വാങ്ങിയത്.

australian open 2023 Daniil Medvedev Sebastian Korda