ആ യാത്രയ്ക്കു ശേഷം ആശങ്ക പിടിമുറുക്കി, എച്ചഐവി ടെസ്റ്റ് ചെയ്‌തെന്നും ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

By Web Desk.28 03 2023

imran-azhar


കുട്ടിക്കാലത്ത് നടത്തിയ ഒരു വിനോദയാത്രയെ കുറിച്ചുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. കുടുംബത്തോടൊപ്പം മണാലിയിലേക്കു നടത്തിയ യാത്രക്കിടെ ഉണ്ടായ സംഭവം ഏറെ ആശങ്കയുണ്ടാക്കിയെന്നാണ് താരം പറയുന്നത്.

 

പതിനാല്-പതിനഞ്ചു വയസ്സുള്ളപ്പോഴായിരുന്നു ആ യാത്ര. യാത്രക്കിടെ വീട്ടുകാര്‍ ്അറിയാതെ ശരീരത്തില്‍ ടാറ്റു പതിച്ചു. ശരീരത്തിന്റെ പിന്‍ഭാഗത്തായിരുന്നു ടാറ്റു. തേളിന്റെ ടാറ്റു ആയിരുന്നു അത്. എ്‌നനാല്‍, മാസങ്ങളോളം വീട്ടുകാരില്‍ നിന്ന് ടാറ്റു പതിപ്പിച്ച വിവരം രഹസ്യമായി സൂക്ഷിച്ചു. ഒടുവില്‍ രഹസ്യം അച്ഛന്‍ കണ്ടെത്തി നല്ല തല്ലുകിട്ടിയെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു.

 

ഈ സമയത്താണ് ടാറ്റു പതിപ്പിക്കലിലൂടെ എച്ചഐവി ബാധിക്കുമെന്ന കാര്യം ശ്രദ്ധിയില്‍പ്പെട്ടത്. അതോടെ ആശങ്ക തുടങ്ങി. എത്രയോ പേരുടെ ശരീരത്തില്‍ ഉപയോച്ച സൂചിയാവും ടാറ്റു കൊത്താന്‍ ഉപയോഗിച്ചത് എന്ന ആശങ്ക പിടിമുറുക്കി. അതോടെ എച്ചഐവി ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. പരിശോധന നടത്തി വൈറസ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും താരം പറയുന്നു.

 

 

 

 

 

OTHER SECTIONS