ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി; ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കില്ല

ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആശങ്ക, ശുഭ്മാൻ ഗില്ലിന്റെ ഡെങ്കിപ്പനിയാണ് അതിനുകാരണം. ഞായറാഴ്ച്ച നടക്കാനിരിക്കുന്ന മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ല.

author-image
Hiba
New Update
ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി; ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കില്ല

ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആശങ്ക, ശുഭ്മാൻ ഗില്ലിന്റെ ഡെങ്കിപ്പനിയാണ് അതിനുകാരണം. ഞായറാഴ്ച്ച നടക്കാനിരിക്കുന്ന മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ല.

ഗിൽ പുറത്തായാൽ ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. രോഗത്തിന്റെ സ്ഥിതിവിവരം സ്ഥിരീകരിക്കാൻ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. മികച്ച ഫോമിലായിരുന്നു ഗിൽ വ്യാഴായ്ച്ച ടീമിനൊപ്പം പ്രാക്ടീസ് സെഷനിൽ ഇറങ്ങിയിരുന്നു.

മെഡിക്കൽ സംഘം ഗില്ലിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹം ഉടനെ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മെഡിക്കൽ ടീമിൽ നിന്നുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കേണ്ടിവരും ”ബിസിസിഐയുടെ മെഡിക്കൽ അപ്‌ഡേറ്റ് പറയുന്നു.

"ചെന്നൈയിൽ ഇറങ്ങിയതു മുതൽ ഗില്ലിനു കടുത്ത പനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനകൾ നടക്കുന്നുവരുന്നു . വെള്ളിയാഴ്ച അദ്ദേഹത്തിന് ടെസ്റ്റുകൾ ഉണ്ടായിരിക്കും" സംഭവവികാസങ്ങളെ കുറിച്ച് ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ഡെങ്കിപ്പനി മാറി സാധാരണ ഗതിയിലെത്താൻ 7-10 ദിവസമെടുക്കും, എന്നിരുന്നാലും, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായാൽ, അതിന് കൂടുതൽ സമയമെടുക്കും.

അഫ്ഗാനിസ്ഥാനെതിരെയും (ഒക്‌ടോബർ 11), പാക്കിസ്ഥാനെതിരെയും (ഒക്‌ടോബർ 14) ഗിൽ കളിക്കാതിരിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്.ഈ സീസണിൽ 1,200 റൺസ് നേടിയ ഗിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം നല്ലൊരു ഓപ്പണിങ് കുട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. കുറെ ദിവസങ്ങൾ ടീമുമായി വിട്ടു നിന്നാൽ അത് ടീമിന് വലിയ തിരിവാടിയാണ്.

Shubman Gill india australia dengue fever