ട്വിന്റി20 ചരിത്രത്തിലാദ്യം: ശുഭ്മാന്‍ ഗില്ലിന് അപൂര്‍വ്വ റെക്കോര്‍ഡ്

ട്വന്റി20 ഫോര്‍മാറ്റിന് പറ്റിയ താരമല്ലെന്ന വിമര്‍ശകരുടെ മുനയൊടിച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത ഇന്ത്യയുടെ യുവതാരം സ്വന്തമാക്കിയത് ട്വിന്റി20 ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ്.

author-image
Shyma Mohan
New Update
ട്വിന്റി20 ചരിത്രത്തിലാദ്യം: ശുഭ്മാന്‍ ഗില്ലിന് അപൂര്‍വ്വ റെക്കോര്‍ഡ്

അഹമ്മദാബാദ്: ട്വന്റി20 ഫോര്‍മാറ്റിന് പറ്റിയ താരമല്ലെന്ന വിമര്‍ശകരുടെ മുനയൊടിച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത ഇന്ത്യയുടെ യുവതാരം സ്വന്തമാക്കിയത് ട്വിന്റി20 ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ്.

ന്യൂസിലന്‍ഡിനെതിരായ ട്വിന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായി ഗില്‍ 63 പന്തില്‍ 126 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡിന്റെ എല്ലാ ബാറ്റര്‍മാരും ചേര്‍ന്ന് നേടിയത് 66 റണ്‍സ് മാത്രം.

ട്വിന്റി20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റര്‍ എതിര്‍ ടീം ആകെ സ്‌കോര്‍ ചെയ്ത റണ്‍സിനെക്കാള്‍ 50 റണ്‍സിലേറെ സ്‌കോര്‍ ചെയ്യുന്നത്. ട്വിന്റ20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇന്നലെ ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തു. ട്വിന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 122 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയത്.

ട്വിന്റി20 ക്രിക്കറ്റില്‍ പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. ശ്രീലങ്കക്കെതിരെ 112 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

ന്യൂസിലാന്‍ഡിനെതിരായ മത്സരം തുടങ്ങുന്നതുവരെ ട്വിന്റി20 ടീമിലെ നിലനില്‍പ് തന്നെ ഗില്ലിന്റെ കാര്യത്തില്‍ സംശയത്തിലായിരുന്നു. എന്നാല്‍ കന്നി രാജ്യാന്തര ട്വിന്റി20 സെഞ്ചുറി നേട്ടം കൈവരിച്ചാണ് വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്.

Shubman Gill